കൊടും ചൂടിന് ആശ്വാസം; സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മഴ തുടരുന്നു

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുന്നു.   കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇന്നും നാളെയും സംസ്ഥാനത്തു പലയിടത്തും മഴയ്ക്കു സാധ്യതയുണ്ട്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph) വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ കേരളം മേഘാവൃതമാണ്. വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


മധ്യകേരളത്തിലാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യത. വടക്കൻ ജില്ലകളിൽ കുറഞ്ഞേക്കാം. കിഴക്കൻ കാറ്റിന്റെ സ്വാധീനത്താലാണ് മധ്യ, തെക്കൻ ജില്ലകളിൽ മഴപെയ്യുക. ഇന്ന് കേരള തീരത്തും ഇന്നും നാളെയും ലക്ഷദ്വീപ് തീരത്തും മീൻപിടിത്തത്തിനു വിലക്കുണ്ട്