മുതലപ്പൊഴി ട്രെഡ്ജ്ജിങ്ങ് പ്രവർത്തികൾ ആരംഭിച്ചു.

മുതലപ്പൊഴി ചാനലിൽ മണൽ നീക്കി ആഴം കൂട്ടുന്നതിനുള്ള ഡ്രഡ്‌ജിങ് പ്രവൃത്തികളുടെ ആരംഭിച്ചു. തൃശൂർ ചേറ്റുവ ഹാർബറിൽ നിന്നെത്തിച്ച ഡ്രഡ്‌ജറാണ് ഉപയോഗിക്കുന്നത്.

വിവിധ ഭാഗങ്ങളായി ട്രാക്ടറുകളിൽ എത്തിച്ച യന്ത്രം യുദ്ധകാല അടിസ്ഥാനത്തിൽ കൂട്ടി യോജിപ്പിച്ചാണ് ട്രയൽ ആരംഭിച്ചത്. ഡ്രഡ്‌ജ് ചെയ്യുന്ന മണൽ പെരുമാതുറ ഭാഗത്താണ് നിക്ഷേപിക്കുന്നത്.

കരാർ കമ്പനിയുടെ നേതൃത്വത്തിൽ തൂത്തുക്കുടിയിൽ നിന്ന് സാൻഡ് പമ്പ് കൂടി ഉടൻ എത്തിക്കും. ഡ്രഡ്‌ജിങ് വൈകുന്നതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച ഹാർബർ അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചിരുന്നു.

അദാനി തുറമുഖ കമ്പനിയുമായുള്ള കരാർ പ്രകാരം പ്രവൃത്തിയുടെ ചെലവിനാവശ്യമായ തുക കിട്ടാൻ താമസിച്ചതാണ് ഡ്രഡ്‌ജിങ് വൈകിച്ചത്. ഹാർബർ എൻജിനിയറിങ് വിഭാഗം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്