സന്ദേശങ്ങള്‍ അയക്കുന്നതും അക്കൗണ്ട് നീക്കം ചെയ്യുന്നതും തമ്മിലുള്ള ബന്ധം
വാട്ട്‌സാപ്പ് നമ്മളയക്കുന്ന സന്ദേശങ്ങളും അവയുടെ രീതിയും നിരീക്ഷിക്കാറുണ്ട്. ഒരാള്‍ കുറേയധികം സന്ദേശങ്ങള്‍ അയക്കുന്നതും(ബള്‍ക്ക് മെസേജിംഗ്) ഒരേ സമയം ഒന്നിലധികം പേര്‍ക്ക് അയക്കുന്നതും ,ഒരേ പാറ്റേണില്‍ ഒന്നിലധികം പേര്‍ക്ക് സന്ദേശം അയക്കുന്നതും അക്കൗണ്ട് നിരോധിക്കുന്നതിന് കാരണമാകും.
ഓണക്കാലത്തും ക്രിസ്മസ് കാലത്തും ഒക്കെ അയക്കുന്ന ആശംസാ സന്ദേശങ്ങള്‍ പോലും ബള്‍ക്ക് മെസേജിംഗില്‍ ഉള്‍പ്പെടുന്നു. വ്യക്തിഹത്യ, ലൈംഗിക പരാമര്‍ശങ്ങള്‍, ആള്‍മാറാട്ടം എന്നിവയടങ്ങിയ മെസേജുകള്‍, വ്യാജ ലിങ്കുകള്‍ ഉപയോഗിക്കുന്നവര്‍, ഒരുപാട് കോണ്‍ടാക്ടുകള്‍ ഫോണില്‍ സൂക്ഷിക്കുന്നവര്‍, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഇങ്ങനെയുള്ളവരുടെ അക്കൗണ്ടിന് പിടിവീഴും.
*എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്*
.
ഒരാള്‍ക്ക് അയക്കാന്‍ കഴിയുന്ന മെസേജുകളുടെ എണ്ണത്തില്‍ അടുത്ത മാസം മുതല്‍ വാട്ട്‌സാപ്പ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കൂടുതല്‍ സന്ദേശങ്ങള്‍ അയക്കണമെങ്കില്‍ തുക ഈടാക്കും. ആദ്യഘട്ടത്തില്‍ 250 ബിസിനസ് അക്കൗണ്ടുകള്‍ സൗജന്യമായി ഉപയോഗിക്കാം. അതുപോലെ അപരിചിതരുടെ സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കുക, ആപ്പുകള്‍ ഇടയ്ക്കിടയ്ക്ക് അപ്‌ഡേറ്റ് ചെയ്യുക, ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. അക്കൗണ്ട് ഇല്ലാതായിപ്പോയാല്‍ support@whatsapp.com എന്ന മെയില്‍ ഐഡിയില്‍ പരാതി അയച്ച് പരിഹാരം തേടാവുന്നതാണ്.