കാസർഗോഡ് നിന്നും കാണാതായ പതിനഞ്ചുകാരിയേയും യുവാവിനേയും കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
March 09, 2025
കാസർകോഡ് ബന്ദിയോട് കാണാതായ പത്താം ക്ലാസുകാരിയുടെയും നാൽപ്പത്തിരണ്ടുകാരൻ ഓട്ടോറിക്ഷ ഡ്രൈവറുടെയും മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കാട്ടിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരേയും കാണാതായി ഇരുപത്തിയാറാം ദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഇരുവരുടെയുമ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ മൃതദേഹങ്ങൾക്ക് തൊട്ടടുത്ത് കണ്ടെത്തിയിട്ടുണ്ട്. പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.