കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ 4നും 4.50ന് ഇടയിലാണ് മോഷണം നടന്നത്. മൂന്ന് മോഷ്ടാക്കളില്‍ രണ്ടുപേര്‍ മുഖം മൂടിയും മാസ്‌കും, ഗ്ലൗസും ധരിച്ചിരുന്നു. സംഭവത്തില്‍ മോഷ്ടാക്കളുടെ ദൃശ്യം പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കടയ്ക്കുള്ളില്‍ തടിമേശകളില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. രാവിലെ ഒന്‍പതോടെ കട തുറക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.