ആറ്റിങ്ങൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച നിരവധി കേസുകളിലെ പ്രതി പൊലീസിൻ്റെ പിടിയിലായി

ആറ്റിങ്ങൽ കൊടുമൺ എം.എസ് നിവാസ് വീട്ടിൽ കൊച്ചൻ എന്നു വിളിക്കുന്ന ആകാശ് ( 25 ) ആണ് പിടിയിലായത്.
ആറ്റിങ്ങൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കഠിനംകുളം എന്നീ പോലീസ് സ്റ്റേഷനുകളിലെ കൊലപാതകശ്രമം, ദേഹോപദ്രവം, പിടിച്ചു പറി തുടങ്ങിയ പതിനഞ്ചോളം കേസുകളിൽ ഇയാൾ പ്രതിയാണ്. ചിറയിൻകീഴ് സ്വദേശിയായ സബീർ എന്നയാളെ വയറിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണിയാൾ പിടിയിലായത്.
 ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് ആക്രമണകാരണമെന്ന പൊലീസ് പറഞ്ഞു. പരിക്കേറ്റ സബീർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. 
 സബീറും നിരവധി കേസുകളിലെ പ്രതിയാണ്.
 ആറ്റിങ്ങൽ രാമച്ചംവിള പണി നടന്നു വരുന്ന ബൈപാസ് സർവ്വീസ് റോഡിൽ വച്ച് ആകാശിനെ ആക്രമിക്കാൻ വന്ന സബീറിനെ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു.