ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ ഏജന്‍സി ഉടമ പിടിയില്‍

കൊല്ലം: വിദേശരാജ്യത്തേക്ക് കുടിയേറാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിമാന ടിക്കറ്റെടുത്ത് നല്‍കുകയും യാത്രക്ക് മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയില്‍. കൂട്ടിക്കടയില്‍ സഫാരി ട്രാവല്‍സ്ആന്റ് ജനറല്‍സര്‍വ്വീസ് എ സ്ഥാപനം നടത്തുന്ന കൂട്ടിക്കട ആയിരംതെങ്ങ്, ലിബാസ് മന്‍സിലില്‍ സെയ്ദലി ലിബാസ് (35) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഷാര്‍ജയില്‍ നഴ്‌സായി ജോലി നോക്കിവരുന്ന ഇടുക്കി സ്വദേശിനിയായ യുവതിക്ക് ന്യൂസിലാന്റിലേക്ക് കുടിയേറാന്‍ സഹായിക്കാമെന്നും അതിനായി ന്യൂസിലാന്റില്‍ വച്ച് നടക്കുന്ന 15 ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെും പറഞ്ഞാണ് പണം തട്ടിയത്.
സമാന രീതിയില്‍ യുവതിയുടെ സുഹൃത്തുക്കളില്‍ നിന്നും ഇയാള്‍ ഒന്‍പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. അഞ്ച് പരാതി കൂടി ഇയാള്‍ക്കെതിരെ പോലീസിന് ലഭിച്ചു.