കേസിൽ അബ്ദുൽ റഹീമിന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ വച്ചാണ് മൊഴിയെടുക്കുക.ഉച്ചയ്ക്ക് രണ്ടുമണിയോടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറാകുകയാണെന്നാണ് വിവരം. ഇന്നലെയാണ് അഫാന്റെ അച്ഛൻ വിദേശത്ത് നിന്നും തിരുവനന്തപുരത്ത് എത്തിത്. നാട്ടിലെത്തിയ അദ്ദേഹം ഇന്നലെ ഇളയ മകൻ്റെ ഖബറിടത്തിലെത്തിയിരുന്നു. ശേഷം ഗോകുലം മെഡിക്കൽ കോളേജിൽ എത്തി ചികിത്സയിൽ കഴിയുന്ന ഭാര്യയേയും കണ്ടിരുന്നു.അതേസമയം പ്രതി അഫാൻ്റെ മാതാവ് ഷെമി മജിസ്ട്രേറ്റിന് മൊഴി നൽകി. കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റതാണെന്നാണ് ഷെമി വീണ്ടും മൊഴി നൽകിയിരിക്കുനന്ത്. അഫാൻ്റെ പേര് പറയാതെ, മകൻ ആക്രമിച്ചത് മറച്ചു വെച്ചുകൊണ്ടാണ് ഷെമി മൊഴി നൽകിയിരിക്കുന്നത്.