*സ്വപ്നം പൊലിഞ്ഞ് കേരളം, രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ ചാമ്പ്യൻമാർ*.

 കേരളവുമായുള്ള ഫൈനൽ സമനിലയിലായതോടെയാണ്‌ വിദർഭ രഞ്ജിയിൽ വീണ്ടും കിരീടമണിഞ്ഞത്‌. ആദ്യ ഇന്നിങ്‌സിൽ നേടിയ 37 റൺസിന്റെ ലീഡാണ്‌ കേരളത്തിനെതിരെ വിദർഭയ്‌ക്ക്‌ സഹായമായത്‌. വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്‌.

വിദർഭയുടെ ഒൻപത്‌ വിക്കറ്റുകൾ കേരളത്തിന്‌ വീഴ്‌ത്താൻ സാധിച്ചെങ്കിലും അവസാന വിക്കറ്റ്‌ എടുക്കുന്നതിൽ താമസമുണ്ടായപ്പോൾ കേരളം സമനിലയ്‌ക്ക്‌ സമ്മതിക്കുകയായിരുന്നു.