റായപ്പേട്ടയിലെ വൈ.എം.സി.എ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് റിപ്പോർട്ടുണ്ട്. ചെന്നൈയിലുടനീളമുള്ള 15 പള്ളികളിൽ നിന്നുള്ള ഇമാമുകളെ ക്ഷണിച്ചതായും 3,000 ത്തോളം പേരെ ഉൾക്കൊള്ളാൻ ക്രമീകരണങ്ങൾ ചെയ്തതായുമാണ് റിപ്പോർട്ട്.വിജയ് പ്രാർത്ഥനയിൽ പങ്കെടുത്തതിന്റെയും എല്ലാവരുമായി ഇടപെഴകുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങൾ സ്വീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ആരാധകർ പ്രശംസിക്കുന്നുണ്ട്.
2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനായി വിജയ് സജീവമായി തയ്യാറെടുക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജന നായകൻ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് അദ്ദേഹം. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ് തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രശസ്ത സിനിമാ ജീവിതത്തിന്റെ സമാപനം ഈ ചിത്രത്തിലൂടെയാണെന്നാണ് റിപ്പോർട്ടുകൾ.