മാര്‍ക്കോ സിനിമയ്ക്ക് വിലക്ക്. ടെലിവിഷനിലും, ഒടിടിയിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. ചിത്രത്തിന് A സര്‍ട്ടിഫിക്കറ്റ് ആയത്‌കൊണ്ടാണ് നടപടി. ചിത്രം ഇത്തരം പ്ലാറ്റ് ഫോമുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും അത് തടയണമെന്നുമാണ് ആവശ്യം ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് കേന്ദ്രത്തിന് കത്തയച്ചു.
സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മാര്‍ക്കോ പോലെയുള്ള ചിത്രങ്ങളുടെ സ്വാധീനമാണെന്നുള്ള ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കാണിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും അസ്വസ്ഥത ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങളുള്ള സിനിമയാണ് മാര്‍ക്കോ. ഇത് കുട്ടികളെ തെറ്റായി സ്വാധീനിക്കുമെന്നും വിമര്‍ശനങ്ങള്‍ ഉണ്ട്.
അതേസമയം, സിനിമയെന്നാല്‍ യാഥാര്‍ത്ഥ്യമല്ലെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാര്‍ക്കോയിലെ ബ്രൂട്ടല്‍ സീനുകളാണ് സിനിമയുടെ പ്രധാന ഘടകം. കഥയുടെ ഒരു പ്രധാന സവിശേഷതയും അതാണ്. കഥയോട് യോജിച്ച് നില്‍ക്കുന്ന ഒരു സിനിമാറ്റിക് എക്സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യമെന്നുമാണ് നിര്‍മാതാവ് പറയുന്നത്.