സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ എമ്പുരാന് വെട്ട്; അടുത്തയാഴ്ച തീയറ്ററില്‍ പുതിയ പതിപ്പ്

സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ എമ്പുരാനില്‍ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ ധാരണ. വോളന്ററി മോഡിഫിക്കേഷന്‍ വരുത്തും. വ്യാപക പ്രതിഷേധം മൂലമാണ് തീരുമാനം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. ചില രംഗങ്ങള്‍ ഒഴിവാക്കാനും സാധ്യതയുണ്ട്.

സിനിമ റിലീസായതിനു പിന്നാലെ നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വ്യാപക പ്രതിഷേധണമാണ് ഉയരുന്നത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് കലാപത്തെ ഓര്‍മ്മപ്പെടുത്തുന്ന സീനുകള്‍ ഉള്‍പ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. എമ്പുരാന്‍ സിനിമ ബഹിഷ്‌കരിക്കാനും ആഹ്വാനവുമുണ്ട്.



ഹിന്ദുവിരുദ്ധ അജണ്ടയാണ് ചിത്രത്തിലെന്ന് ആര്‍എസ്എസ് മുഖപത്രം ആരോപിച്ചിരുന്നു. 2002 ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയതെന്നും ലേഘനത്തില്‍ പറയുന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും പ്രഥ്വിരാജ് ഹിന്ദു വിരുദ്ധ സിനിമയാണ് നിര്‍മിച്ചതെന്നും ഓര്‍ഗനൈസറില്‍ പറയുന്നു.

വിമര്‍ശനത്തിനിടയായ ഭാഗങ്ങളില്‍ മാറ്റം വരുത്തിയ പതിപ്പ് അടുത്തായഴ്ച തീയറ്ററില്‍ എത്തും.