തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ലഹരി അടങ്ങിയ മരുന്ന് നല്‍കാത്തിതിന്റെ പേരില്‍ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്തു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ലഹരി അടങ്ങിയ മരുന്ന് നല്‍കാത്തിതിന്റെ പേരില്‍ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്തു. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ മരുന്ന് നല്‍കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതില്‍ പ്രകോപിതരായാണ് യുവാക്കള്‍ മെഡിക്കല്‍ സ്റ്റോര്‍ തകര്‍ത്തത്.

നെയ്യാറ്റിന്‍കരയിലേ അപ്പോളോ മെഡിക്കല്‍ ഷോപ്പാണ് യുവാക്കള്‍ തകര്‍ത്തത്. ഞായറാഴ്ച രാത്രി മൂന്ന് യുവാക്കള്‍ ആക്രമണം നടത്തിയത്. മെഡിക്കല്‍ ഷോപ്പിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കും തകര്‍ത്തു. കത്തി ഉപയോഗിച്ച് ജീവനക്കാരെ യുവാക്കള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.