എമ്പുരാൻ്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്നും സിനിമയുടെ വിജയം അനുസരിച്ചായിരിക്കും അതെന്നും മോഹൻലാൽ പറഞ്ഞു. എമ്പുരാന്റെ മുഴുവൻ ബജറ്റ് പറയാൻ സാധിക്കില്ലെന്നും. ബജറ്റ് എത്രയാണെന്ന് സിനിമ കണ്ടതിന് ശേഷം പ്രേക്ഷകർ തീരുമാനിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു. ഇങ്ങനെയൊരു സിനിമ ഇനി ഉണ്ടാകുമോ എന്ന് അറിയില്ലെന്നും സിനിമയെ പറ്റി മോഹൻലാൽ പ്രതികരിച്ചു.കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കി. ഇതിനോടകം തന്നെ ടിക്കറ്റുകൾ എല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം എമ്പുരാൻ സിനിമയുടെ ചർച്ചകൾ തകൃതിയിൽ നടക്കുകയാണ്.
സിനിമയിൽ ഹോളിവുഡിൽ നിന്നുൾപ്പെടെ വൻ താരനിരയാണ് ഭാഗമാകുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇതിന് പുറമെ ചിത്രത്തിലെ കാമിയോ റോളുകളിൽ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പല സൂപ്പർ താരങ്ങളുടെയും പേര് ചർച്ചകളിൽ നിറയുന്നുണ്ട്. സിനിമ പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മമ്മൂട്ടിയും ഉണ്ടോ എന്ന ചർച്ചകൾ സജീവമായിരുന്നു