ചിറയിൻകീഴ് : മുതലപ്പൊഴി അഴിമുഖത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ചിറയിൻകീഴ്, ശാർക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹാർബർ എൻജിനീയറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സുനിൽ പെരുമാതുറ അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ഉദ്ഘാടനം ചെയ്തു.
അഴിമുഖത്തിന്റെ ഭൂരിഭാഗവും മണ്ണുകൊണ്ടുമൂടിയ അവസ്ഥയിലാണ്. സർക്കാർ, എല്ലാ ഉത്തരവാദിത്വങ്ങളും അദാനിയെ ഏൽപ്പിച്ച് കൈകഴുകുന്ന നടപടിയുമായാണ് മുന്നോട്ടുപോകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഹാർബർ എൻജിനീയറുമായി സമരക്കാർ നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്ക്കകം മണൽ നീക്കംചെയ്യാനുള്ള നടപടികൾ പൂർത്തീകരിക്കുമെന്ന് ഉറപ്പുലഭിച്ചതായി സമരക്കാർ പറഞ്ഞു. ബി.എസ്.അനൂപ്, മോനി ശാർക്കര, നാസ് ഖാൻ, ഷാഫി പെരുമാതുറ, ഷഹിൻഷാ, മുനീർ തോപ്പിൽ, മനുമോൻ, ഷാജി, ലിപിൻ ലോറൻസ് എന്നിവർ സംസാരിച്ചു.