മൂന്നുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്സവ ഘോഷയാത്രയിൽ പോയിട്ട് തിരികെ തൃശ്ശൂരേക്ക് പോവുകയായിരുന്ന തെയ്യം ഡ്രൂപ്പ്സഞ്ചരിച്ചിരുന്ന മിനിബസ്സും കടക്കൽ നിന്നും എം സി റോഡിലേക്ക് ഗൂഗിൾ മാപ്പ് നോക്കി അമിതവേഗത്തിൽ എത്തിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്
ഇടിയുടെ ആഘാതത്തിൽ കാർകൈവരിതകർത്തുകൊണ്ട് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി.
മിനി ബസ്സിൽ ഇരുപതോളം പേർ ഉണ്ടായിരുന്നു കാറിൽ യാത്ര ചെയ്തിരുന്ന മൂന്നു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.
നിരവധി പേരെ നിസ്സാര പരിക്കുകളോടെ കടക്കൽ താലൂക്ക് ആശുപത്രിയിലും പ്രേവേശിപ്പിച്ചു.വെളുപ്പിനെ നാലര മണിയോടെയാണ് അപകടം നടന്നത്.
അമിതമായ വേഗതയും അശ്രദ്ധയും ആണ് മിക്ക അപകടങ്ങൾക്ക് കാരണം..
എത്രയെത്ര അപകടങ്ങൾ നടന്നാലും വാഹനം ഓടിക്കുന്നവർ അത് ശ്രദ്ധിക്കാറില്ല....
വാഹനങ്ങൾ പരമാവധി വേഗത കുറച്ചു ഓടിക്കുക, ഡ്രൈവിംങ്ങിൽ കൃത്യമായ ശ്രദ്ധ പതിപ്പിക്കുക..
അപകടം ഒഴിവാക്കുക..