കരവാരം : ആശാവർക്കർമാരുടെയും അംഗണവാടി ടീച്ചർമാരുടെയും സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് കരവാരം - തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കരവാരം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിച്ചു.
തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് ശ്രീ. ദിലീപ് തോട്ടക്കാടിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ സമരം തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ശ്രീ. ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു. കരവാരം മണ്ഡലം പ്രസിഡന്റ് ശ്രീ. മേവർക്കൽ നാസർ സ്വാഗതം പറഞ്ഞു ഡിസിസി അംഗം ശ്രീ. എംകെ ജ്യോതി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജെ സുരേന്ദ്ര കുറുപ്പ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഇന്ദിര സുദർശനൻ, മുൻ മണ്ഡലം പ്രസിഡണ്ട് മാരായ എസ് ജാബിർ, നിസാം തോട്ടയ്ക്കാട് കോൺഗ്രസ് നേതാക്കളായ മണിലാൽ സഹദേവൻ, മജീദ് ഈരാണി, സജീവ് കുമാർ, സഹകരണ യൂണിയൻ തിരുവനന്തപുരം ജില്ലാ ട്രഷറർ പി ജയേഷ് തുടങ്ങിയവർ സംസാരിച്ചു.