കേരള സർക്കാരിന്റെ പ്രകടന പത്രികയിൽ ട്രിവാൻഡ്രം ബ്രാൻഡിംഗിനായി പ്രത്യേകം ഒരു ഭാഗം ഉണ്ടായിരുന്നു. അത് നടപ്പിലാക്കാൻ അവസരം തേടി ഒരു കൂട്ടം ചെറുപ്പക്കാർ രംഗത്ത്.
കഴിഞ്ഞ ദിവസങ്ങളിലാണ് വിഴിഞ്ഞം വിശാഖപട്ടണത്തിൽ എന്ന് ഒരു അധികാരി പറഞ്ഞത്, അത് ഇതിനോടകം സോഷ്യൽ മീഡിയയിൽ വിവാദം ആയിരുന്നു.
പലർക്കും വിഴിഞ്ഞം പോർട്ട് തമ്മിൽ തിരിഞ്ഞു പോകാറുണ്ട്. മാരിടൈം പോർട്ടും ഇതേ പേരിലാണ് അറിയപ്പെടുന്നത്. അതിനാൽ തന്നെ കേരളത്തിലെ ചില പേജുകൾ വിഴിഞ്ഞം പോർട്ട് മൈനർ പോർട്ട് എന്നും വാദിച്ചിരുന്നു. എന്നാൽ അദാനി പോർട്ട് സ്വകാര്യ മേജർ പോർട്ട് ആണ് നിലവിൽ.
ട്രിവാൻഡ്രം ഇന്ത്യൻ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ വികസന കൂട്ടായ്മ പേജ് ട്രിവാൻഡ്രം പോർട്ട് എംഡി ദിവ്യ എസ് അയ്യർക്ക് പോർട്ട് പേര് മാറ്റുന്നതിനായി 2000 പേരുകളുടെ ഒപ്പ് ഓൺലൈൻ വഴി ശേഖരിച്ചു നിവേദനം സമർപ്പിക്കുകയുണ്ടായി.
ഇതിന്റെ കൂടുതൽ സാധ്യതകൾ ആരായാൻ വിസിൽ സിഇഒ ശ്രീകുമാർ ആയും ട്രിവാൻഡ്രം ഇന്ത്യൻ ചർച്ച നടത്തിയിരുന്നു.
ഇതിനോടകം പല റേഡിയോ മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുത്ത് കഴിഞ്ഞു, മന്ത്രി മുഖ്യമന്ത്രിയായി ചർച്ച ചെയ്യുമെന്നും അറിയിച്ചു കഴിഞ്ഞു.
കേരളത്തിൽ ഈ പോർട്ടിന്റെ ഗുണം നേടണം എങ്കിൽ നഗര ബ്രാൻഡിംഗ് ആവശ്യം ആണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അത് നടപ്പിലാക്കാൻ നമ്മുടെ സർക്കാരിന് കഴിയട്ടെ എന്ന് ട്രിവാൻഡ്രം ഇന്ത്യൻ ടീം മീഡിയ16 നെ അറിയിച്ചു.