കല്ലമ്പലം കുടവൂർ മുസ്ലീ ജമാഅത്ത് പള്ളിയിൽ ഇന്നലെ വേറിട്ടൊരു ഇഫ്ത്താറിനാണ് വേദി ഒരുങ്ങിയത്.

 കല്ലമ്പലം.. കുടവൂർ മുസ്ലീ ജമാഅത്ത് പള്ളിയിൽ ഇന്നലെ വേറിട്ടൊരു ഇഫ്ത്താറിനാണ് വേദി ഒരുങ്ങിയത്.

കുടവൂർംമുസ്ലീ ജമാഅത്ത് പരിപാലന സമിതിയുടെ ഇഫ്ത്താറിനുള്ള ക്ഷണം സ്നേഹപൂർവ്വം സ്വീകരിച്ചുകൊണ്ട് കുടവൂർ പത്തനാപുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്ര ഭാരവാഹികൾ കുടവൂർ ജുമാ മസ്ജിദിന്റെ തിരു മുറ്റത്തേക്ക് കടന്നുവന്നത് ഒരു പുതു ചരിത്രത്തിന്റെ തുടരദ്ധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു.

ക്ഷേത്ര ഭാരവാഹികളെ ജമാഅത്ത് ഇമാമും പരിപാലന സമിതി അംഗങ്ങളും വളരെ സന്തോഷപൂർവ്വം സ്വീകരിക്കുകയുംസ്നേഹാന്വേണങ്ങൾ നടത്തിയതും മതേതര കേരളത്തിന്റെ മാനവ മൈത്രിക്ക് മകുടോദാരണമായി മാറി.
   ജമാഅത്ത് ഇമാം മൗലവി ഷാനവാസ് മന്നാനിയും ജോയിന്റ് സെക്രട്ടറി കുടവൂർ നിസാമും,പരിപാലന സമിതി അംഗം അബ്ദുൽ ഖലാമും,കെഎംവൈഎഫ് പുലിക്കുഴി മുക്ക് യൂണിറ്റ് പ്രസിഡന്റ് അൻവർ പുലിക്കുഴിയും,ക്ഷേത്ര.ട്രസ്റ്റ് സെക്ട്ടറി മോഹനൻ ട്രഷറർ സജികുമാർ ട്രസ്റ് നിർവ്വാഹക സമിതി അംഗങ്ങളായ ബാബു, പ്രസന്നകുമാർ, ഉണ്ണികൃഷ്ണൻ, സാജു ,തുടങ്ങിയവർ പങ്കെടുത്തു...!