തെന്മല പഞ്ചായത്തിൽ ഒറ്റക്കൽ രാജിഭവനിൽ രജീഷിന്റെയും ആതിരയുടെയും മകൻ റിഷിത് ആർ (റിതു) ഒരു വയസ്സും 8 മാസവും തികയുമ്പോൾ രണ്ട് റെക്കോർഡുകൾ കരസ്ഥമാക്കിയിരിക്കുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇൻഫ്ലുൻവൻസർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് എന്നിവയിലാണ് ഈ കുഞ്ഞു മിടുക്കൻ ഇടം നേടിയിരിക്കുന്നത്.
കൂടാതെ നാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇരുന്നൂറിൽ കൂടുതൽ സാധനങ്ങൾ തിരിച്ചറിഞ്ഞു
അതിൽ തന്നെ ഫലങ്ങളും പച്ചക്കറികളും വീട്ടുസാധനങ്ങളും മൃഗങ്ങളും വാഹനങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പെടുന്നു.
കൂടാതെ 15 ശരീര അവയവങ്ങൾ തിരിച്ചറിയുകയും 56 സാധനങ്ങളെ തിരിച്ചറിഞ്ഞ് പറയുകയും 14 പ്രവർത്തന വാക്കുകൾ നിർവഹിച്ചു കാണിക്കുകയും 3.450 കിലോ ഭാരം 9 സെക്കന്റിൽ കണ്ടുപിടിക്കുകയും പിന്തുണയില്ലാതെ 17 പടവുകൾ കയറുകയും ചെയ്താണ് റിഷിത് റെക്കോർഡുകൾ കരസ്ഥമാക്കിയത്.
അഭിനന്ദനങ്ങൾ..!