ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച ആഘോഷിക്കും. സൗദിയിൽ മാസപ്പിറ കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ചെറിയ പെരുന്നാൾ. ഒമാനിൽ റമദാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച ഈദുൽ ഫിത്തർ ആഘോഷം. മക്കയില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 6.30ന് നടക്കും. ശവ്വാല്‍പ്പിറ കാണാത്തതിനാലാണ് ഒമാനില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച നടക്കുന്നത്. മക്കയിലെ ഹറം പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും ശൈഖ് അബ്ദുറഹ്മാൻ സുദൈസ് നേതൃത്വം നൽകും.