കിണറ്റിൽ വീണ് അപകടം; ചികിത്സയിലിരിക്കെ രണ്ടര വയസുകാരി മരിച്ചു

മലപ്പുറം: കിണറ്റിൽ വീണ് രണ്ടര വയസുകാരി മരിച്ചു. വെള്ളിയാഴ്ച അമ്മിനിക്കാട് കിണറ്റിൽ വീണ കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സയ്യിദ് ഹാരിഹ് തങ്ങളുടേയും ഫാതിമത്ത് തസ്രിയയുടേയും മകൾ ഫാതിമത് ഇസ്റയാണ് മരിച്ചത്. മേലെ പീപ്പലത്തെ മാതാവിന്‍റെ വീട്ടിൽ വച്ചായിരുന്നു അപകടം. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.