അള്‍ട്രാ വയലറ്റ് സൂചിക അപകടതോതില്‍; 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്തെ അള്‍ട്രാ വയലറ്റ് സൂചിക അപകടതോതില്‍. പാലക്കാട്, മലപ്പുറം ജില്ലകള്‍ യുവി ഇന്‍ഡക്‌സ് 11 ആയതിനാല്‍ റെഡ് അലര്‍ട്ടിലാണുള്ളത്. കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് 6 മുതല്‍ ഏഴ് വരെയുള്ള തോതിലായതിനാല്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് അഞ്ചും അതില്‍ താഴെയുമാണ്.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, സംസ്ഥാനത്ത് ചൂടിന് ശമനമേകാന്‍ വേനല്‍മഴ എത്തുമെന്നാണ് സൂചനകള്‍. ചില ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.