തൊഴിലുറപ്പ് വേതനം കൂട്ടി; കേരളത്തിലെ തൊഴിലാളികളുടെ ദിവസവേതനത്തിലുണ്ടായത് 23 രൂപയുടെ വര്‍ധനവ്

സർക്കാർ പദ്ധതികളുമായും സബ്‌സിഡികളുമായും ബന്ധപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് 369 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 23 രൂപയാണ് കേരളത്തിലെ തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. (Centre hikes MGNREGS wages)സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 2 മുതല്‍ 7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമീണ വികസന മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. പ്രതിദിന വേതനനിരക്കില്‍ 7 രൂപ മുതല്‍ 26 രൂപയുടെ വരെ വര്‍ധനവാണ് 2025-26 സാമ്പത്തിക വര്‍ഷത്തിലേക്കായി ഉണ്ടായിരിക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ 7 രൂപയാണ് കൂട്ടിയത്. 26 രൂപ കൂട്ടിയ ഹരിയാനയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം 400 രൂപയിലെത്തും. ഒരു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് തൊഴിലുറപ്പുകാരുടെ ദിവസ വേതനം 400 രൂപയാകുന്നത്.2005ലെ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി നിയമത്തിലെ സെക്ഷന്‍ ആറിലെ സബ് സെക്ഷന്‍ ഒന്ന് പ്രകാരമുള്ള വേതന നിരക്കില്‍ വര്‍ധനവ് വരുത്തിയാണ് മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിരിക്കുന്നന്നത്. ഏപ്രില്‍ ഒന്ന് മുതലാകും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക