ഓസ്കർ 2025: എഡ്രിയാൻ മികച്ച നടൻ, മിക്കി മികച്ച നടി

മികച്ച നടനുള്ള 97ാമത് ഓസ്കർ പുരസ്കാരം എഡ്രിയാ ബ്രോഡിക്ക്. ദ ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം അനോറയിലെ പ്രകടനത്തിന് മിക്കി മാഡിസണാണ് സ്വന്തമാക്കിയത്. അനോറയിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ഷോൺ ബേക്കർ കരസ്ഥമാക്കി. അനോറയാണ് മികച്ച ചിത്രം.