റാഗിങ് തടയാന്‍ പുതിയ കണ്ടുപിടിത്തവുമായി 18 കാരന്‍. ആന്‍റി റാഗിങ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത് മൂവാറ്റുപുഴക്കാരനായ വിദ്യാര്‍ഥി അര്‍ജുനാണ്. റാഗിങ് നടക്കുന്ന സമയത്ത് മൊബൈല്‍ ഫോണിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിര സന്ദേശം എത്തുന്ന തരത്തിലാണ് അര്‍ജുന്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.കലാലയങ്ങളില്‍ റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് റാഗിങ് തടയാന്‍ 18കാരനായ അര്‍ജുന്‍ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്.ആന്‍റി റാഗിങ് ആപ്ലിക്കേഷനാണ് അര്‍ജുന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ കൈവശമുള്ള വിദ്യാര്‍ഥിയാണ് റാഗിങിന് വിധേയനാകുന്നതെങ്കില്‍ ഫോണിലെ ഒരു ബട്ടൺ അമർത്തിയാൽ ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിര സന്ദേശം എത്തുന്ന തരത്തിലാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അര്‍ജുന്‍ പറഞ്ഞു.കൊച്ചിയിലെ സ്ഥാപനത്തിൽ സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ് വിദ്യാർത്ഥിയാണ് അർജുൻ. തന്റെ സുഹൃത്തിന് ബാംഗ്ലൂരിൽ ഉണ്ടായ റാഗിങ് അനുഭവത്തെ തുടർന്നാണ് ഇത്തരത്തിലുള്ള ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കാൻ പ്രേരിപ്പിച്ചതെന്നും അർജുൻ പറഞ്ഞു. കൂടുതല്‍ പരിഷ്ക്കരിച്ചെടുക്കുന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലെത്തിക്കാനുള്ള ശ്രമത്തിലാണ് അര്‍ജുന്‍.