ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കിടക്കുകയായിരുന്ന ജോൺസനെ അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് അപകട ശേഷം 300 മീറ്ററോളം നീങ്ങി. കരമന സ്വദേശി ഷേക്ക് (18) ഓടിച്ച സൂപ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ 18-കാരനും ഒപ്പം ഉണ്ടായിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്.ഇവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷേയ്ക്കിന് ലൈസൻസ് ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.