11-03-25-തീയതി നടക്കുന്ന നെടുമങ്ങാട് ഓട്ടം മഹോത്സവം അനുബന്ധിച്ച് നെടുമങ്ങാട് പോലീസ് താഴെപ്പറയുന്ന ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നു ഉച്ചയ്ക്ക് ഒരു മണി മുതൽ തീയതി നഗരത്തിലേക്ക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ യാതൊരു വാഹനങ്ങളും കടത്തിവിടുന്നതല്ല കരകുളം പഴകുറ്റി ആനാട് SH റോഡിൽ പ്രത്യേകം നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതല്ല എന്നാൽ ഡി റോഡിൽ നിന്നും നഗരത്തിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല ഈ റോഡിലൂടെ നഗരം കടന്ന് ആര്യനാട് കാട്ടാക്കട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ 11 കല്ലിലെത്തി ആശുപത്രി റോഡ് വഴി ചന്തമുക്കിൽ എത്തി കുളവി കോണം റോഡ് വഴി പോകേണ്ടതാണ് ഈ സ്ഥലങ്ങളിൽ നിന്നും നെടുമങ്ങാട് നഗരത്തിലൂടെ പുറത്തേക്ക് പോകേണ്ട വാഹനങ്ങൾ ചന്തമുക്ക് ആശുപത്രി റോഡ് 11- കല്ലുവഴി പുറത്തേക്ക് പോകേണ്ടതാണ് കരിപ്പൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷൻ കു ളവിക്കോണം കുട്ടികളുടെ കൊട്ടാരം വഴി കല്ലിങ്കൽ ജംഗ്ഷനിൽ എത്തി കരിപ്പൂര് ഭാഗത്തേക്ക് പോകേണ്ടതാണ്
പാർക്കിംഗ്
വെള്ളനാട് ആര്യനാട് വട്ടപ്പാറ കരകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലോ മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിലോ പാർക്ക് ചെയ്യേണ്ടതാണ് വെമ്പായം പാലോട് വിതുര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പഴകുറ്റി എം റ്റി,ശ്രീവിദ്യ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ് കരിപ്പൂര് പുലിപ്പാറ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കല്ലിങ്കൽ ബിവറേജസിന് പുറകിലും കെഎസ്എഫ്ക്ക് എതിർവശമുള്ള ഗ്രൗണ്ടുകളിലും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ് നഗരത്തിലെ റോഡുകളിൽ വാഹനങ്ങൾ പാർക്കിംഗ് അനുവദിക്കുന്നതല്ല
അമ്പലങ്ങളും നഗരവും പ്രാന്ത പ്രദേശങ്ങളും പൂർണമായി CCTV ക്യാമറ നിരീക്ഷണത്തിലാണ് ആയതിലേക്ക് നൂറിൽപരം ക്യാമറകൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട് സുരക്ഷയ്ക്കായി നെടുമങ്ങാട് ഡിവൈഎസ്പിയുടെയും 5 സിഐമാരുടെയും നേതൃത്വത്തിൽ 250 - ഓളം പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കായി ഉണ്ടാകും ലഹരിക്ക് അടിമപ്പെട്ട് ക്രമസമാധാന സൃഷ്ടിക്കാൻ സാധ്യതയുള്ളവരെയും നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനു മ യി പോലീസിന്റെയും എക്സൈസിന്റെയും 25 -ൽ പരം സേനാംഗങ്ങൾ മഫ്തിയിൽ ഡ്യൂട്ടിയിൽ ഉണ്ടാകും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിരീക്ഷണത്തിലുള്ള ഡാൻസ് ഓഫ് ടീം പ്രത്യേകം നിരീക്ഷണo ഉണ്ടാക്കു നിരോധിത ലഹരി ഉപയോക്താക്കളെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുന്നതാണ്