ബ്രെയിൻ ഹാക്ക് അക്കാഡമി മെമ്മറി ട്രയിനർ ശാന്തി സത്യൻ അനിത് സൂര്യ സംഘടിപ്പിച്ച "മെമ്മറി മാരത്തോൺ" എന്ന പരിപാടിയിൽ, ആലംകോട്് ഫാത്തിമ വില്ലയിലെ ജമീറുദീൻ്റെയും, സോണി ജമീറുദീന്റെയും മകൻ ആയ മുഹമ്മദ് യാസിൻ ആണ് ഒരു മിനിറ്റിനുള്ളിൽ വലിപ്പ ക്രമത്തിൽ 125 രാജ്യങ്ങളുടെ പേര് ഓർത്ത് പറഞ്ഞു കൊണ്ട് അപൂർവമായ ഈ പ്രകടനം കാഴ്ചവച്ചത്. ഇത് യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം (URF) അംഗീകരിച്ചു.
ഈ നേട്ടത്തോടെ ഓർമ്മശക്തിയും പഠനവുമായി ബന്ധപ്പെട്ട കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന യുവ വിദ്യാർത്ഥികൾക്ക് ഒരു പ്രചോദനമായി മാറിയിരിക്കുകയാണ് ഗവഃ എൽ.പി.സ്കൂൾ മേവർക്കിലെ 2ാം ക്ലാസുകാരനായ മുഹമ്മദ് യാസിൻ . പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങളും അവയുടെ അറ്റോമിക നമ്പരും ഓർത്ത് പറയുക , ലോകത്തിലെ മുഴുവൻ രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും ഓർത്തു പറയുക, ഗണിതശാസ്ത്രത്തിലെ സ്ഥിരസംഖ്യയായ പൈ യുടെ ദശാംശ സംഖ്യകൾ ഓർത്തു പറയുക തുടങ്ങിയ നിരവധി പരിശീലനങ്ങൾ ബ്രെയ്ൻ ഹാക്കിൽ , മെമ്മറിയിൽ ഗിന്നസ് വേൾഡ് റിക്കോർഡ് ഉൾപ്പെടെ നിരവധി ലോക റിക്കോർഡുകൾക്ക് ഉടമയായ പരിശീലക ശ്രീമതി. ശാന്തി സത്യൻ അനിത് സൂര്യ നടത്തിവരുന്നു. ഈകടമ്പകളെല്ലാം കഴിഞ്ഞാണ് ബ്രെയിൻ ഹാക്കർ മുഹമ്മദ് യാസിൻ ഇപ്പോൾ ഏഷ്യൻ റെക്കോർഡിൽ എത്തി നിൽക്കുന്നത്.