*ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലേക്കായി കെഎസ്ആർടിസിയുടെ പുതിയ പദ്ധതി...ONLINE MEDICAL CONSULTATIONഗതാഗത വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു...*

27.02.2025 ന് ഗതാഗത വകുപ്പു മന്ത്രിയുടെ ചേമ്പറിൽ ഉച്ചയ്ക്ക് 11.30 ന് നടന്ന ഉദ്ഘാടന ചടങ്ങിൽ കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടറും കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള Online Medical Consultation എന്ന ലിങ്കിലൂടെ ജീവനക്കാർക്ക് കൺസൾട്ടേഷനായി ബുക്ക് ചെയ്യാം..

പ്രത്യേകം സ്ലോട്ടുകളിലായുള്ള വ്യക്തിഗത കൺസൾട്ടേഷൻ ആയതിനാൽ കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അരമണിക്കൂർ ഇടവിട്ടുള്ള സ്ലോട്ടുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.

കെഎസ്ആർടിസി മെഡിക്കൽ ഓഫീസർ ആണ് കൺസൾട്ടേഷൻ കൈകാര്യം ചെയ്യുന്നത്.