നിരവധി ലഹരി പിടിച്ചുപറി കേസിലെ പ്രതി MDMA യുമായി അറസ്റ്റിൽ :

   1ഗ്രാം MDMA യും 7ഗ്രാം കഞ്ചാവുമായി പുലിയൂർക്കോണം മെഹറുന്നീസ മൻസിൽ ഷംസുദീൻ മകൻ ഷമീർ (പിങ്കു ആശാൻ )(32)ആണ് റൂറൽ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതി ജില്ലയുടെ അതിർത്തി പ്രദേശം നിലമേൽ കടയ്ക്കൽ ചിതറ മേഖല കേന്ദ്രീകരിച്ചു ലഹരികച്ചവടം നടത്തി വരുന്നു എന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യു IPS ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി റൂറൽ ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.കൊട്ടാരക്കര ഡി വൈ എസ് പി ബൈജു കുമാർ. കെ യുടെ നിർദ്ദേശപ്രകാരം ഡാൻസഫ് SI ജ്യോതിഷ് ചിറവൂർ CPO മാരായ സജുമോൻ ടി, വിപിൻ ക്‌ളീറ്റസ്, ദിലീപ്, നഹാസ് ചടയമംഗലം POLICE സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മോനിഷ്. എം, CPO മാരായ ഷംനാദ്,സജി, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.