തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് ലോഷൻ നിർമ്മാണ പരിശീലനം നൽകി. ബഹുമാനപ്പെട്ട എച്ച്. എം സുജിത്ത്.എസ് സ്വാഗതം പറയുകയും പി.ടി.എ. അംഗം വി. മധുസൂദനൻ നായർ അധ്യക്ഷത വഹിക്കുകയും കുടവൂർ വാർഡ് അംഗം തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് പി.ടി. എ അംഗങ്ങളായ സുജി. എസ്. കെ . സാഗർ ഖാൻ. എ. എസ് , വിനയ്. എം. എസ് സീനിയർ അസിസ്റ്റന്റ്മാരായ ബിന്ദു. എൽ.എസ്, കലാകരുണാകരൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ക്ലബ്ബ് കൺവീനർ ആശ.എസ് നന്ദി പറഞ്ഞു.
സ്കൂളിലെ പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക, വ്യക്തികളെ സ്വയം പര്യാപ്തമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ക്ലബ്ബ് അംഗങ്ങളും അധ്യാപകരും പി.ടി.എ അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ നാല്പതോളം പേർ പങ്കെടുത്തു.