പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി...

വർക്കല നടയറയിൽ വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് നാലംഗസംഘം കുടുംബത്തെ തടഞ്ഞ് നിർത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതികളായ അസ്‌ലം നടയറ,അമീർ നടയറ, റാസിക്ക് നടയറ, അനസ് വെട്ടൂർ, എന്നിവരെ വർക്കല പോലീസ് പിടികൂടുന്നില്ലെന്ന് പരാതി....

നടയറ തൊടുവേ റീന മൻസിലിൽ നിമ (25)യാണ് മേൽനടപടിയാവശ്യപ്പെട്ട് വനിതാ കമ്മീഷനെയും റൂറൽ എസ് പി യെയും സമീപിച്ചത് ഇക്കഴിഞ്ഞ ജനുവരി 30-തിന് രാത്രിയിൽ നടയറ ജംഗ്ഷന് സമീപം നിമയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നിറുത്തി ഈ നാലംഗസംഘം അസഭ്യം പറഞ്ഞെന്നും കയ്യേറ്റം ചെയ്‌തെന്നുമാണ് പരാതി......

ഭർത്താവും സഹോദരിയും കുട്ടികളും പിതൃസഹോദരനും ഉൾപ്പടെ ഉള്ളവരായിരുന്നു നിമയ്ക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നത് പ്രതികൾ ഒളിവിലാണെന്നും പരാതിയിന്മേൽ അന്വേഷണം മന്തഗതിയിലാണ് നടക്കുന്നതെന്നും ആരോപണം ഉയരുന്നു......