അഞ്ചുതെങ്ങ് സ്നേഹരാം സ്ഥാപകൻ അനുസ്മരണവും പൂർവ്വ വിദ്യാർത്ഥി സംഘമവും സംഘടിപ്പിച്ചു.

സ്നേഹരാമിന്റെ സ്ഥാപകനായ ഫാദർ ആൻറണി മണിപ്പാടം എസ് ജെ അനുസ്മരണവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു. സ്നേഹാരാമിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ സ്നേഹരാം ഡയറക്ടർ ഫാദർ ഷിൻ കല്ലിങ്കൽ എസ് ജെ സ്വാഗതവും, സെൻ സേവിയേഴ്സ് കോളേജ് മാനേജറും ഡയറക്ടറുമായ ഫാദർ സണ്ണി ജോസ് എസ് ജെ അധ്യക്ഷനായി.

അഞ്ചുതെങ്ങ് ഇടവ വികാരി ഫാദർ സന്തോഷ് കുമാർ അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്ന് ഫാദർ ആൻറണി മണിപ്പാടം എസ് ജെ അനുസ്മരണ പ്രഭാഷണത്തിൽ അച്ഛന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.

ഫാദർ ജോൺ ഫ്രാൻസ് , വല്ലേരിയാൻ ഐസക്, അനിത ജോയ് എന്നിവർ പങ്കെടുത്തു. തുടർന്ന് സ്നേഹാരാമിന്റെ പൂർവവിദ്യാർത്ഥിയായ ഡോക്ടർ വർഗീസ് ജോസഫിനെ ആദരിച്ചു. സ്നേഹാരാമിന്റെ പ്രവർത്തനങ്ങളുടെ സമഗ്ര വീഡിയോ പ്രദർശിപ്പിച്ചു. സെൻറ് സേവിയേഴ്സ് കോളേജ് പ്രൊഫസർ ഫാദർ ഷിബു ജോസഫ് എസ്ജെ നന്ദി പറഞ്ഞു.