മാന്നാർ : തങ്ങൾക്ക് തുണയാകേണ്ട മക്കൾ ഇരുവരും വ്യത്യസ്ത അപകടങ്ങളിൽ മരിച്ചതോടെ എന്തുചെയ്യണമെന്ന റിയാതെസ്തബ്ധരാണ് മാന്നാർ കുട്ടമ്പേരൂർ മാടമ്പിൽ കൊച്ചുവീട്ടിൽ കിഴക്കേതിൽ (രാജ് ഭവൻ) രാജേഷ് കുമാറും ഭാര്യ രാജി രാജേഷും. ഇവരുടെ മൂത്തമകൻ രാം രാജ് (ജിത്തു-27) ശനിയാ ഴ്ച ആറൻമുളയിൽ ബസുമായി പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. പിക്കപ്പ് വാനിന്റെ ഡ്രൈവറായിരുന്നു.
രാം രാജിന്റെ സഹോദരൻ പൃഥ്വിരാജ് എട്ടുമാസം മുൻപാണ് ചെന്നിത്തലയിൽ ബൈക്കപകടത്തിൽ മരിച്ചത്. 2024 ജൂലായ് ഏഴിനു വൈ കീട്ട് 7.30-ന് ചെന്നിത്തല വാഴക്കൂട്ടം കടവിൽ സുഹൃത്തിനൊപ്പം യാത്രചെയ്യവേ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂലായ് 10-ന് പൃഥ്വി രാജ് മരിച്ചു.
ഇളയമകന്റെ വേർപാടി ന്റെ ദുഃഖത്തിൽ കഴിയുമ്പോഴാണ് മൂത്ത മകന്റെയും ദാരുണാന്ത്യം. ചെങ്ങന്നൂർ-കോഴഞ്ചേരി റോഡിൽ രാം രാജ് സഞ്ചരിച്ചിരുന്ന പിക്ക പ്പ് വാൻ ബസുമായി ഇടിച്ചാണ് അപകടം. വാനിലെ ഡ്രൈവർ കാബിനും സ്റ്റിയറിങ് വീലിനും ഇടയിൽ കുടുങ്ങി അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. രാം രാജിനെ അഗ്നിരക്ഷാസേന ഹൈഡ്രോളിക് ഉപകരണം പ്രവർത്തിപ്പിച്ചു പുറത്തെടുക്കുകയായിരുന്നു.
മൂത്തമകൻകൂടി നഷ്ടപ്പെട്ട കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സങ്കടത്തിലാണ് ബന്ധുക്കൾ.....