മുതിർന്ന പൗരന്മാർക്കായി വേനൽകാല സ്പെഷ്യല്‍ ട്രെയിന്‍ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ. 2025 ഏപ്രിൽ രണ്ടിനാണ് പ്രത്യേക സർവീസ് ആരംഭിക്കുക എന്ന് റെയിൽവേ അറിയിച്ചു. സ്പെഷ്യൽ ട്രെയിൻ സർവീസ് യാത്രയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. യാത്രയ്ക്ക് റെയിൽവേ മന്ത്രാലയം 33 ശതമാനം സബ്സിഡി നൽകും.പ്രത്യേക ടൂറിസ്റ്റ് ട്രെയിനിൽ എസി, സ്ലീപ്പർ കോച്ചുകൾ കൂടാതെ ഓരോ കോച്ചിനും പ്രത്യേക ടൂർ മാനേജർ, കാവൽക്കാർ, ഹൗസ് കീപ്പിങ്, ലക്ഷ്യസ്ഥാനങ്ങളുടെ റൂട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ, സിസിടിവി, കാമറകൾ, സുരക്ഷ ഉദ്യോഗസ്ഥർ തുടങ്ങി വിവിധ സൗകര്യങ്ങളും റെയിൽവേ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സൗത്ത്സ്റ്റാർ റെയിൽ ഇന്ത്യയാണ് ഭാരത് ഗൗരവ് ട്രെയിൻ യാത്ര എന്ന പേരിൽ സ്പെഷൽ ട്രെയിൻ യാത്ര ഒരുക്കുന്നത്.ഫസ്റ്റ് എസിക്ക് 65,500 രൂപ, സെക്കന്റ് എ.സിക്ക് 60,100 രൂപ, തേർഡ് എസിക്ക് 49,900 രൂപ എന്നിങ്ങനെയാണ് യാത്ര നിരക്കുകൾ. www.traintour.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. കൂടുതല്‍ വിവരങ്ങൾക്കും ബുക്കിങ്ങിനും ഈ നമ്പരില്‍ ബന്ധപ്പെടുക ഫോൺ: 7305858585.