ആറ്റിങ്ങൽ: ഓട്ടോറിക്ഷ ഡ്രൈവർ
കുഴഞ്ഞുവീണ് മരിച്ചു. കിഴുവിലം
പറയാത്തുകോണം സ്വദേശിയായ
ഉത്രംഭവനിൽ കൃഷ്ണകുമാർ(47) ആണ്
മരിച്ചത്. ഇന്ന് വൈകുന്നേരം 7 30
ഓടുകൂടിയാണ് സംഭവം.
ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാന്റിന്
സമീപം പ്രമുഖ ജ്വല്ലറിയുടെ വാർഷികാഘോഷ
വേളയിൽസിനിമാ ഗാനത്തിന്റെ ചുവട് പിടിച്ച്
സുഹൃത്തുക്കളോടൊപ്പം ആടിയും പാടിയും
നിൽക്കുകയായിരുന്നു ഓട്ടോ
കൃഷ്ണകുമാർ. ക്ഷീണം തോന്നിയ
ഡ്രൈവറായ
കൃഷ്ണകുമാർ ജ്വല്ലറിയോട് ചേർന്നുള്ള ഓട്ടോ
സ്റ്റാൻഡിൽ കിടന്നിരുന്ന തന്റെ ഓട്ടോയിൽ
നിന്നും വെള്ളമെടുത്ത് കുടിക്കവേ കുഴഞ്ഞു
വീഴുകയായിരുന്നു . ഉടൻതന്നെ ആറ്റിങ്ങൽ
താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും
മരണം സംഭവിച്ചിരുന്ന തായാണ് ലഭിക്കുന്ന
പ്രാഥമിക വിവരം. മൃതദേഹം ആറ്റിങ്ങൽ
താലൂക്ക് ആശുപത്രിയിൽ. ആറ്റിങ്ങൽ
പോലീസ് തുടർ നടപടി ക്രമങ്ങൾ ആരംഭിച്ചു.