റമ്ദാന്‍ മാസത്തില്‍ നോമ്പ്തുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍ നിര്‍ദ്ദേശിച്ചു. ഇത്തരം അവസരങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പര്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. പകരം സ്റ്റീല്‍, സെറാമിക്, മെറ്റല്‍ പാത്രങ്ങള്‍ ഉപയോഗിക്കുക.