സലാമയിൽ ഒരു ഉപഭോക്താവ് ലോഗിൻ ചെയ്തു കഴിഞ്ഞാൽ അവരുടെ വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും എഐ തിരിച്ചറിയും. കൂടാതെ അവരുടെ വിസ സ്റ്റാറ്റസ്, ആശ്രിതരുടെ വിസ വിവരങ്ങൾ, വിസ കാലഹരണപ്പെടുന്ന ദിവസം തുടങ്ങി എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുകയും ചെയ്യും. വിസ പുതുക്കണമെങ്കിൽ അപേക്ഷകന് വിസ ഡ്യൂറേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കാം. ശേഷം പെയ്മെന്റ് പൂർത്തീകരിച്ചാൽ തത്സമയം തന്നെ പ്ലാറ്റ്ഫോം ഈ അപേക്ഷ എഐയുടെ സഹായത്തോടെ പ്രോസസ്സ് ചെയ്യുന്നതാണ്. അപേക്ഷകന്റെ ആശ്രിതരുടെ വിസയും പ്ലാറ്റ്ഫോമിലൂടെ പുതുക്കാൻ കഴിയും. ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഗവൺമെന്റ് സേവനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിന്റെയും ദുബൈയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം ആവിഷ്കരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.