കടയ്ക്കൽ : വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധിക മരിച്ചു. ആൽത്തറമൂട് തളിയിൽ ക്ഷേത്രത്തിന് സമീപം കുഴിഞ്ഞഴികത്ത് വീട്ടിൽ ജാനകി അമ്മ (80)യാണ് മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. വീടിന് പിന്നിലുള്ള കുഴിയിൽ കരിയിലയിട്ട് കത്തിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഏറെ സമയത്തിന് ശേഷം പാൽ കൊടുക്കാൻ വന്നഅയൽവാസിയാണ് ജാനകിയമ്മയെ സാരമായി പൊള്ളലേറ്റ നിലയിൽ കണ്ടത്..
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.