സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് ഗോർഗി ഭവനിലാണ് നറുക്കെടുപ്പ്. 20 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ബമ്പർ നറുക്കെടുപ്പിലൂടെ 21 പേർകൂടി കോടീശ്വരൻമാരാകും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും.തിങ്കളാഴ്ച ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം അച്ചടിച്ച് വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളിൽ 90 ശതമാനത്തിലധികവും വിറ്റു പോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത്. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയും, ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ വിൽപന തകൃതിയായി പുരോഗമിക്കുകയാണ്.