തിരുവനന്തപുരം നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ സഹപാഠി കൊലപ്പെടുത്തിയതിന് പിന്നിൽ മുൻ വൈരാ​ഗ്യം

തിരുവനന്തപുരം: നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ സഹപാഠി കൊലപ്പെടുത്തിയതിന് പിന്നിൽ മുൻ വൈരാ​ഗ്യം. മിസോറം സ്വദേശിയായ വാലന്റയിൻ വി എൽ ആണ് കൊല്ലപ്പെട്ടത്. വാലൻ്റൈനും സഹപാഠി ലോമയും തമ്മിൽ മുമ്പും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ശനിയാഴ്ചയും ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ വൈരാഗ്യത്തിൽ വാലൻ്റൈനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും രാജധാനി കോളേജിലെ വിദ്യാർത്ഥികളാണ്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


ഇന്നലെ രാത്രി 11 മണിക്ക് കോളെജിന് സമീപമുള്ള നഗരൂർ നെടുമ്പറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം. വാലൻ്റൈനെ ബി-ടെക് സിവിൽ എഞ്ചിനീയറിംഗ് 3-ാംവർഷ വിദ്യാർത്ഥിയായ ലോമ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ലോമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പ്രതി ലോമയും മിസോറാം സ്വദേശിയാണ്. കോളേജിന് പുറത്ത് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പരിക്കേറ്റ വാലന്റീനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.