കല്ലമ്പലം നാവായിക്കുളം ഡീസന്റ്മുക്ക് കശുവണ്ടി ഫാക്ടറി പരിസരത്ത് തീപിടുത്തം.

കല്ലമ്പലം.നാവായിക്കുളം  ഫാക്ടറിക്ക് സമീപത്തെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിനും തീപിടിച്ചു.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
 ഫാക്ടറി കോമ്പൗണ്ടിൽ തീപിടുത്തം ഉണ്ടായതറിഞ്ഞ് ഉടൻതന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നാവായിക്കുളത്തു നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.