കല്ലമ്പലം : ചാത്തമ്പറ ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷനും നെടുമങ്ങാട് അൽഹിബാ കണ്ണാശുപത്രിയും ആലംകോട് ദിയ ലാബ് & ഡിജിറ്റൽ X - ray യും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും രക്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
CMRA പ്രസിഡന്റ് ശ്രീ. സജു വി ബി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സജീർ രാജകുമാരി ഉദ്ഘാടനം ചെയ്തു. കരവാരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഇന്ദിര സുദർശനൻ CMRA സെക്രട്ടറി അമ്മിണി അരവിന്ദ് വൈസ് പ്രസിഡന്റ് മേവർക്കൽ നാസർ എക്സിക്യൂട്ടീവ് അംഗങ്ങളായ താജുദ്ദീൻ, വിനോദ് മാർത്താണ്ഡൻ, വിജയകുമാരൻ നായർ, ഷീജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പേ വിഷബാധയ്ക്കെതിരെ Dr. അശ്വിനി ക്ലാസ് എടുത്തു