തൃശൂര്‍ റീജനല്‍ തിയറ്ററിന് മുന്നിലായിരുന്നു സംഭവം. നാടകോത്സവം നടക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ രാജരാജന്‍ അനിലിനെ പിടിച്ചുതള്ളി എന്നാണ് പോലീസ് പറയുന്നത്. മദ്യലഹരിയിലായിരുന്നു ഇരുവരും. നിലത്ത് തലയടിച്ച് വീണ അനിലിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകന്റെ ദേഹത്ത് പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.