പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ - റിനി ദമ്പതികളുടെ മകൾ 'അരിയാന' യാണ് മരിച്ചത്.
കുഞ്ഞിന് പാൽ നൽകിയ ശേഷം ഭർത്താവുമായി വീഡിയോ കോൾ ചെയ്ത് കൊണ്ടിരിക്കെയാണ് കുട്ടിയുടെ അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്.
കുഞ്ഞിനെ ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് കടയ്ക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.