കല്ലമ്പലം : വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി മരുതിക്കുന്ന് മുസ്ലിം ജമാഅത്ത്.ജുമുഅ നമസ്കാരത്തിന് ശേഷം ബില്ലിന്റെ കോപ്പി കത്തിച്ചാണ് പ്രതിഷേധിച്ചത്.പുതിയ ബില്ല് വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കുമെന്നും, മതേതര കക്ഷികളും പ്രതിപക്ഷ പാർട്ടികളും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ടു.
ജമാഅത്ത് പ്രസിഡന്റ് സലാഹുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന യോഗം ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് ആഷിക് മാന്നാനി വിഷയം അവതരിപ്പിച്ചു.ജമാഅത്ത് ജനറൽ സെക്രട്ടറി നസീറുദ്ദീൻ കോപ്പി കത്തിച്ചു.
ചിത്രം : മരുതികുന്ന് മുസ്ലിം ജമാഅത്തിൽ വഖഫ് ഭേദഗതി ബില്ലിന്റെ കോപ്പി കത്തിക്കുന്നു
Contact - 99619 36746