വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം: വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. വൈകിട്ട് 6.15ന് വിഴിഞ്ഞം പുതിയ പാലത്തിലേക്ക് കയറുന്ന വളവിൽ ആണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക്ക് ബസും കെഎസ്ആർടിസി ഓർഡിനറി ബസുമാണ് പരസ്പരം കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തൽ നിയന്ത്രണം തെറ്റിയ സ്വിഫ്റ്റ് ഇലക്ട്രിക്ക് ബസ് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ബസിന്റെ ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ബസിനു മുകളിലേക്ക് ഒടിഞ്ഞു വീണു. ഉടൻ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം അരംഭിച്ചു. സംഭവമറിഞ്ഞ് പൊലീസും അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്
അപകടത്തിൽ പരുക്ക് പറ്റിയ ആളുകളെ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സക്കായി എത്തിച്ചു