മുടപുരം ഗ്രാമത്തിന്റെ സൗഹൃദ കൂട്ടായ്മ നിർദ്ധന കുടുംബത്തിനായി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ അഡ്വ.വി.ജോയി എം.എൽ.എ വടക്കേവിള വീട്ടിൽ മോളിക്ക് കൈമാറി.

മുടപുരം: മുടപുരം ഗ്രാമത്തിന്റെ സൗഹൃദ കൂട്ടായ്മ നിർദ്ധന കുടുംബത്തിനായി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ അഡ്വ.വി.ജോയി എം.എൽ.എ വടക്കേവിള വീട്ടിൽ മോളിക്ക് കൈമാറി.

സഹായം നൽകിയ സബിത,മോഹനൻ,അജിതാ ലാൽ,മുരളി,സുകുമാരൻ എന്നിവരെ എം.എൽ.എ ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത,ജി.വേണുഗോപാലൻ നായർ,എസ്.ചന്ദ്രൻ,ആർ.കെ.ബാബു,ഹരീഷ് ദാസ്,എൻ.രഘു,പി.പവന ചന്ദ്രൻ,സ്നേഹവീടിന്റെ കൺവീനർ എൻ.എസ്.അനിൽ,ചെയർമാൻ എം.ഷിബു,സ്നേഹ വീടിനുവേണ്ടി പ്രവർത്തിച്ച കമ്മിറ്റിയംഗങ്ങളായ ഷിബു (ഐ.എസ്.ആർ.ഒ),കെ.രമേശ്,സുഭാഷ്,ചിത്രൻ,രാജേന്ദ്രൻ,മണിയൻ,ബങ്കിൻ ചന്ദ്രൻ,ബിജു,ശ്രീദേവി എന്നിവരും ശിവകൃഷ്ണപുരം ഒരേ മനസ് കൂട്ടായ്മ പ്രവർത്തകർ,മുടപുരം പ്രവാസി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ, ഈച്ചരൻ വിള ബ്രദേഴ്സ് ടീം എന്നിവർ പങ്കെടുത്തു. 599 സ്ക്വയർ ഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി 9.75 ലക്ഷം രൂപ ചെലവഴിച്ച് 10 മാസം കൊണ്ടാണ് വീട് നിർമ്മിച്ചത്.