കിരണിന്റെ അമ്മയുമായി ദിനേശിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ദിനേശിനെ കൊലപ്പെടുത്തുന്നതിനായി കിരൺ വീടിന് സമീപം വൈദ്യുത കമ്പി ഇട്ടിരുന്നതായി പറയുന്നു. ശനിയാഴ്ച കിരണിന്റെ വീട്ടിലെത്തിയ ദിനേശ് വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് താഴെ വീണു. നിലത്തുവീണ ദിനേശിന്റെ മരണം ഉറപ്പിക്കുന്നതിനായി മറ്റൊരു വൈദ്യുത കമ്പി കൊണ്ട് ഷോക്കേൽപ്പിച്ചെന്നും വിവരമുണ്ട്. മരണം ഉറപ്പിച്ച ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന സംശയമുയർന്നത്. എന്നാൽ മൃതദേഹം ലഭിച്ച ഭാഗത്ത് ഷോക്കേൽക്കുന്നതിനുളള സാഹചര്യം ഇല്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും മാതാപിതാക്കളും കുടുങ്ങുന്നത്. പ്രതിയെ ഇന്ന് പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പുന്നപ്രയിൽ മാതാവിന്റെ ആൺ സുഹൃത്തിനെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കിരണിന്റെ നീക്കങ്ങൾ സംശയം തോന്നാത്ത രീതിയിലായിരുന്നു. കൊല്ലപ്പെട്ട ദിനേശിന്റെ മൃതദേഹം കണ്ടെത്തിയവരുടെ കൂട്ടത്തിൽ പ്രതി കിരണും മൊഴി നൽകിയിരുന്നു. പോസ്റ്റുമോർട്ടത്തിലും ശവസംസ്കാര ചടങ്ങുകളിലും മുൻനിരയിൽ കിരൺ ഉണ്ടായിരുന്നു.
മരണപ്പെട്ടയാൾ പാവമായിരുന്നു എന്ന് നാട്ടുകാരോട് പ്രതി കിരൺ പറഞ്ഞിരുന്നു. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു കിരണിന്റെ പെരുമാറ്റം. അമ്മയുമായുള്ള ബന്ധമാണ് കൊപാതകത്തിന് പിന്നിലുള്ള പക. കഴിഞ്ഞ വെള്ളിയായഴച് രാത്രിയാണ് ദിനേശിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ കിരണിനൊപ്പം അച്ഛൻ കുഞ്ഞുമോനും പങ്ക്. വീട്ടിൽ വൈദ്യുതാഘാതം ഏൽക്കാൻ കെണിയൊരുക്കിയായിരുന്നു കൊലപാതകം.മരിച്ച ശേഷം പാടത്ത് കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
വീടിന്റെ പിൻഭാഗത്ത് വൈദ്യുതാഘാതം ഏൽക്കാത്തക്ക രീതിയിൽ വയർ ഘടിപ്പിക്കുകയായിരുന്നു. കൊലപാതക ശേഷം കിരൺ അമ്മയെയും അറിയിച്ചു. പിന്നീട് മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. കിരൺന്റെ അയൽവാസി കൂടെയാണ് കൊല്ലപ്പെട്ട ദിനേശൻ. മാതാവിന് ആൺസുഹൃത്തുമായി അടുപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. രണ്ട് ദിവസം മുൻപാണ് ദിനേശൻ വീട്ടിലെത്തുന്ന സമയത്ത് വൈദ്യുതാഘേതമേൽപ്പിക്കാൻ കെണിയൊരുക്കിയത്. വീട്ടിലെത്തിയ ദിനേശൻ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പിന്നീട് മരണം ഉറപ്പിക്കാനായി വീണ്ടും വൈദ്യുതാഘാതമേൽപ്പിച്ചു. കിരൺ ഇലക്ട്രീഷ്യൻ കൂടിയായിരുന്നു.
കൊലപാതക ശേഷം പിതാവുമായി ചേർന്ന് കിരൺ പാടശേഖരത്ത് ദിനേശന്റെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റ് മരണമെന്നായിരുന്നു. എന്നാൽ മൃതദേഹം കിടന്ന സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും പിതാവും അമ്മയും പിടിയിലായത്.